
16-10-2025
ചികിത്സാ സഹായം - പത്തനംതിട്ട ജില്ല
ഭാരതീയ വ്യാപാരി വ്യവസായി സംഘം(BVVS) കോഴഞ്ചേരി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ ,വൃക്കകളുടെ പ്രവർത്തനം തകരാറിലായ വ്യാപാരിക്ക് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻ്റെ ( BVVS) കുടുംബ മിത്രം സ്നേഹ സാന്ത്വനം ചികിൽസാ ധനസഹായം കൈമാറി. ചെറുകോൽ അരീക്കൽ മോഹനൻ നായർക്കാണ് ധനസഹായം കൈമാറിയത്. കോഴഞ്ചേരി വാഴകുന്നത്തായിരുന്നു മോഹനൻ നായർ വ്യാപാരം നടത്തി വന്നിരുന്നത്. ഇരുവൃക്കകളും തകരാറിലായതിനാൽ ഇപ്പോൾ തൊഴിൽ ചെയ്ത് ഉപജീവനം നയിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സ്ഥിരമായി ഡയാലിസിസ് ചെയ്തു വരുകയാണ്.