15-06-2024
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം നാളെ
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ജൂൺ 16 ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയ്ക്കകം പ്രിയദർശനി ഹാളിൽ വൈകിട്ട് 4 ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ ഡോ. റാം മാധവ്, ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി, ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റ് എൻ. അജിത് കർത്ത, ജനറൽ സെക്രട്ടറി എസ്.സന്തോഷ്, സ്വാഗതസംഘം ചെയർമാൻ ജി. വെങ്കിട്ടരാമൻ, കൺവീനർ ജി.എസ്. മണി എന്നിവർ സംസാരിക്കും.